Join News @ Iritty Whats App Group

‘യുവനടി അടുത്ത സുഹൃത്ത്, തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ല’; ആരോപണം തനിക്കെതിരെയാണെന്ന് കരുതുന്നില്ല, മൗനം വെടിഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ




തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. യുവനടി തന്റെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ആരോപണം തനിക്കെതിരെയാണെന്ന് കരുതുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അതേസമയം ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന ഓഡിയോ പുറത്ത് വന്നതിലും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വസിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആരോപണം ഉന്നയിച്ചവർ പരാതിയുമായി വരട്ടെ.

Post a Comment

Previous Post Next Post
Join Our Whats App Group