ഇരിട്ടി: ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം തട്ടുകടകളിലും ഹോട്ടലുകളിലും രാത്രികാല പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
വ്യാഴാഴ്ച രാത്രി ഇരിട്ടി ക്ലീൻസിറ്റി മാനേജർ കെ.വി. രാജീവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇരിട്ടി സ്കൂളില്‍ ഉള്‍പ്പെടെ മഞ്ഞപ്പിത്തം പടർന്ന സാഹചര്യത്തില്‍ ഉറവിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന സ്രോതസുകളില്‍ നടത്തിയ പരിശോധനാ ഫലവും തൊഴിലാളികളുടെ ഹെല്‍ത്ത് കാർഡുകളുള്‍പ്പെടെയുള്ളവയും പരിശോധനക്ക് വിധേയമാക്കി.
ഇതിനിടെ ജബ്ബാർകടവില്‍ പുഴയിലേക്ക് മാലിന്യം തള്ളാൻ എത്തിയ ഇതര സംസ്ഥാനക്കാരനെ നാട്ടുകാർ പിടികൂടിയെങ്കിലം ആരോഗ്യവിഭാഗം അധികൃതർ എത്തുന്നതിനിടെ ഓടി രക്ഷപ്പെട്ടു. മാലിന്യം തള്ളുന്നത് കണ്ടെത്താനുള്ള പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
Post a Comment