തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി രാത്രിയില്‍ വിനോദയാത്ര പുറപ്പെടുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി.
കഴിഞ്ഞ ദിവസം തലസ്ഥാനത്തെ ഒരു സ്കൂളില്‍നിന്ന് വിനോദയാത്ര പുറപ്പെട്ടത് രാത്രി പത്തിനാണ്. രാത്രിയാത്ര പാടില്ലെന്ന് മുമ്ബ് നിർദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സാമ്ബത്തികശേഷിയില്ലാത്ത കുട്ടികളെ വിനോദയാത്രയില്‍ നിന്ന് ഒഴിവാക്കുന്നതും അനുവദിക്കാനാവില്ല. പാവപ്പെട്ട കുട്ടികളെ ഉള്‍പ്പെടുത്താൻ സ്കൂളുകള്‍ പ്രത്യേകം സംവിധാനമൊരുക്കണം.
പണമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്ക് പോലും അവസരം നിഷേധിക്കപ്പെടുന്നത് അനീതിയാണ്. എല്ലാവരേയും ഉള്‍പ്പെടുത്താൻ കഴിയുന്നില്ലെങ്കില്‍ വിനോദയാത്ര വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Post a Comment