ഉരുവച്ചാൽ :വൈദ്യുതി തൂണിൽ ഇടിച്ച് കാർ തകർന്ന് 4പേർക്ക് പരുക്ക്. ഇന്നലെ രാത്രി10ന് ഉരുവച്ചാൽ മണക്കായി റോഡിൽ കയനി പള്ളിക്ക് സമീപത്താണ് അപകടം. മണക്കായി ഭയഗത്തുനിന്ന് ഉരുവച്ചാലിലേക്ക്വരികയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്. അപകടത്തിൽകാറിന്റെ മുൻഭാഗം പൂർണമായുംതകർന്നു. വൈദ്യുതി പോസ്റ്റുംതകർന്നിട്ടുണ്ട്. കാറിലെ യാത്രക്കാരായ ബാവോട്ടു പാറയിലെസിനാൻ (20), ജാസിം (20) എന്നിവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപ്രതിയിലും ഹിഭാഷ് (19)മുഹ്സിൻ ശഹബാൻ (19).എന്നിവരെ ഉരുവച്ചാൽ ഐഎംസി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകട സമയം നടന്നുപോവുകയായിരുന്ന വഴിയാത്രക്കാരിതലനാരിഴയ്ക്കാണ് രക്ഷപ്പെട്ട അപകടത്തിന്റെ ശബ്ദംകേട്ട്സ്ഥലത്തെത്തിയവരാണ്
രക്ഷാ പ്രവർത്തനം നടത്തിയത്. മട്ടന്നൂർ എസ്ഐ പി.കെ.അക്ബറും സംഘവും സ്ഥലത്തെത്തി.അപകടത്തെത്തുടർന്ന് റോഡിൽ അൽപനേരം ഗതാഗതം തടസ്സപ്പെട്ടു.
Post a Comment