Join News @ Iritty Whats App Group

ജലമാണ് ജീവൻ : കണ്ണൂര്‍ ജില്ലയിലെ കിണറുകളിലെ ക്ലോറിനേഷന് ആഗസ്റ്റ് 30 ന് തുടക്കമാകും

ണ്ണൂർ : അമീബിക് മസ്തിഷ്‌കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജല ശുചീകരണ പ്രവർത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആഗസ്റ്റ് 30 ന് ജില്ലയില്‍ ആരംഭിക്കും.


മലിനമായ കുളങ്ങള്‍, പുഴകള്‍ എന്നിവയ്ക്കു പുറമെ കിണറുകളിലും വൃത്തിയാക്കാത്ത വാട്ടർ ടാങ്കുകളിലും അമീബയുടെ സാന്നിദ്ധ്യമുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് 'ജലമാണ് ജീവൻ' ക്യാമ്ബയിൻ ആരംഭിക്കുന്നത്. ആരോഗ്യം, തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസ വകുപ്പുകളും ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയും ചേർന്നാണ് ക്യാമ്ബയിന് നേതൃത്വം നല്‍കുന്നത്.

30, 31 തീയതികളില്‍ ജില്ലയിലെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും മുഴുവൻ വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടർടാങ്കുകള്‍ വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങള്‍ ആരംഭിക്കും. ഈ തീയതികളില്‍ ക്ലോറിനേഷൻ പൂർത്തിയാകാത്ത ഇടങ്ങളില്‍ മറ്റ് ദിവസങ്ങളില്‍ തുടരാനും സംസ്ഥാന സർക്കാർ നിർദ്ദേശം നല്കിയിട്ടുണ്ട്. തോടുകള്‍, കിണറുകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവ ശുചീകരിക്കാനുള്ള വിപുലമായ ശ്രമങ്ങളും ജില്ലയില്‍ ഏറ്റെടുക്കും. ക്യാമ്ബയിൻ വിജയിപ്പിക്കാൻ ആവശ്യമായ ആസൂത്രണം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ പൂർത്തിയായി.

Post a Comment

Previous Post Next Post
Join Our Whats App Group