Join News @ Iritty Whats App Group

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിന് വീഴ്ച്ച സംഭവിച്ചു; ജയിൽ DIGയുടെ റിപ്പോർട്ട്

ജയിൽ ചാടാൻ ഗോവിന്ദചാമിക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്ന് ജയിൽ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട്. ആസൂത്രണം സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതിൽ അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിന് വീഴ്ച്ച സംഭവിച്ചു. സിസിടിവി നിരീക്ഷണത്തിന് ആളില്ലാതിരുന്നത് ഉദ്യോഗസ്ഥ ക്ഷാമം മൂലമെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ജയിൽ ഡിജിപിക്ക് സമർപ്പിച്ചു

ഗോവിന്ദചാമിക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും ജയിൽ ജീവനക്കാരോ തടവുകാരോ സഹായിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗോവിന്ദചാമിക്ക് സഹതടവുകാരുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. റിമാൻഡ് തടവുകാർ ഉണക്കാനിട്ടിരുന്ന തുണി ജയിൽ ചാട്ടത്തിന് ഉപയോഗിച്ചത്. അഴികൾ മുറിച്ചത് എങ്ങനെയെന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നുണ്ട്.

ആസൂത്രണം സംബന്ധിച്ച കാര്യങ്ങൾ അറിയാൻ കഴിഞ്ഞില്ല. സംഭവത്തിൽ നാല് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായി എന്നായിരുന്നു ഡിഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ജയിലിലെ സമ്പൂര്‍ണ സുരക്ഷ വീഴ്ച്ച തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group