ഇരിട്ടി : കനത്ത ചുഴലിക്കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. ഇരിട്ടി താലൂക്കിലെ പായം വില്ലേജില്‍ ഷീബ രഞ്ജിത്തിന്റെ വീടിന് മുകളില്‍ മരം വീണ് ഭാഗിക നാശനഷ്ടമുണ്ടായി.
പടിയൂർ വില്ലേജില്‍ കുന്നുമ്മല്‍ സുനിതയുടെ വീടിന് പുറകില്‍ മണ്ണിടിഞ്ഞ് വീടിന് കേടുപാട് സംഭവിച്ചു. കരുവാരത്തോടി മാങ്കുഴി ലീലയുടെ വീടിന് മുകളില്‍ മരം വീണ് ഭാഗികമായി നാശനഷ്ടം ഉണ്ടായി. കോളാരി വില്ലേജിലെ മണ്ണൂരില്‍ 11 വീടുകളില്‍ വെള്ളം കയറി. ഒരു കുടുംബത്തെ സമീപത്തെ ക്വാർട്ടേഴ്സിലേക്ക് മാറ്റി പാർപ്പിച്ചു.
കൊട്ടിയൂർ വില്ലേജില്‍ ഒറ്റപ്ലാവ് ഇലവുംകുടിയില്‍ അന്നമ്മയുടെ വീടിനു മുകളില്‍ മരം വീണു വീട് പൂർണമായും തകർന്നു. വീട്ടിലുള്ളവരെ അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ കാറ്റില്‍ എരമം വില്ലേജിലെ ചെമ്ബാടില്‍ പി.വി ബാലകൃഷ്ണൻ, പി വി രാജൻ എന്നിവരുടെ വീടുകള്‍ക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു. മാടായി വില്ലേജിലെ വെങ്ങരയില്‍ കെ.കെ രമണിയുടെ വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര ഭാഗികമായി തകർന്നു. എരമം വില്ലേജിന് സമീപമുള്ള പെൻഷൻ ഭവൻ കെട്ടിടത്തിന് മുകളില്‍ ഇലക് ട്രിക് പോസ്റ്റ് വീണ് ഭാഗിക നാശനഷ്ടം സംഭവിച്ചു. കാങ്കോല്‍ വില്ലേജിലെ പൂതെങ്ങയില്‍ വടക്കേപുരയില്‍ കല്യാണിയുടെ വീടിന് മുകളില്‍ മരം വീണു മേല്‍ക്കൂര പൂർണമായി തകർന്നു.
പരിക്കേറ്റ കല്യാണി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശക്തമായ കാറ്റില്‍ പെരിങ്ങോം ഗവ. കോളേജിലെ സ്റ്റാഫ് റൂമിലെ ഗ്ലാസ് ഭിത്തി തകർന്നു. പുളിങ്ങോം വില്ലേജിലെ ശശികുമാറിന്റെ വീടിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തി തകർന്ന് വീടിന് ബലക്ഷയം സംഭവിച്ചു. കുഞ്ഞിമംഗലം വില്ലേജിലെ മൂശാരി കൊവ്വലില്‍ 12ാം വാർഡില്‍ പടോളി മാധവിയുടെ വീടിനുമുകളില്‍ തെങ്ങ് പൊട്ടി വീണ് ഭാഗിക നാശനഷ്ടം സംഭവിച്ചു.
എടാട്ട് ഈസ്റ്റില്‍ നാലാം വാർഡില്‍ സുരേഷ് എടിച്ചേരിയുടെ ഓട് മേഞ്ഞ വീടിന് മുകളില്‍ മാവ്, തെങ്ങ് എന്നിവ പൊട്ടിവീണ് മേല്‍ക്കുര പൂർണമായി തകർന്നു. കണ്ടോത്ത് കൂർമ്ബ ഭഗവതി ക്ഷേത്ര വളപ്പിലെ ആല്‍മരം പൊട്ടി വീണ് ക്ഷേത്രത്തിലെ നടപന്തലിനു കേടുപാടുകള്‍ സംഭവിച്ചു.
Post a Comment