ഇരിട്ടി: എടക്കാനം റിവർ വ്യൂ പോയിന്റിൽ ഈ മാസം 13 ന് നടന്ന അക്രമണ സംഭവവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാംപ്രതി അടക്കം നാലുപേർ കൂടി അറസ്റ്റിലായി. രണ്ടാം പ്രതിയും അക്രമികൾ സഞ്ചരിച്ച ഇന്നോവ കാറിൻ്റെ ഉടമയുമായ മുഴക്കുന്ന് നല്ലൂരിൽ ഉരുവച്ചാലിൽ ഹൗസിൽ അട്ടാപ്പി എന്ന ശ്രീലാൽ (29), മൂന്നാം പ്രതി കാക്കയങ്ങാട് പാലപ്പുഴ കൂടലാട് ശ്രുതി നിവാസിൽ ഉണ്ണി എന്ന കെ.സുജീഷ് (26), എട്ടാം പ്രതി കാക്കയങ്ങാട് പാല സ്വദേശി പടിപ്പുരക്കൽ ഹൗസിൽ ഉണ്ണി എന്ന പി .നിധിഷ് (31), ഒൻപതാം പ്രതിയും അക്രമിസംഘം സഞ്ചരിച്ച ആൾട്ടോ കാർ ഡ്രൈവറുമായ പാല സ്കുളിനടുത്ത് തെക്കാടൻ ഹൗസിൽ മുഹമ്മദ് നിസ്സാം (24)
എന്നിവരെയാണ് ഇരിട്ടി ഇൻസ്പെക്ടർ എ. കുട്ടിക്കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള അന്വോഷണ സംഘം അറസ്റ്റു ചെയ്തത്.
സംഭവ ദിവസം മാരകായുധങ്ങളുമായി എടക്കാനം റിവർവ്യൂ പോയൻ്റിൽ ആക്രമിസംഘം സഞ്ചരിച്ച വാഹനങ്ങൾ ഓടിച്ചത് ഉണ്ണി എന്ന നിധീഷ്, അട്ടാപ്പി എന്ന ശ്രീലാൽ, മുഹമ്മദ് നിസ്സാം എന്നിവർ ചേർന്നാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ നാലു പേരെയും റിമാൻ്റ് ചെയ്തു.
എടക്കാനം അക്രമണ സംഭവവുമായി ബന്ധപ്പെട്ട് ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ആക്രമ സംഭവത്തിനു പിന്നാലെ അറസ്റ്റിലായ സി പി എം ലോക്കൽ കമ്മിറ്റിയംഗം ഉൾപ്പെടെ നാലു പേർ റിമാൻ്റിലാണ്.
കണ്ടാൽ അറിയാവുന്ന 12 പേർ ഉൾപെടെ 15 പേർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെയു ള്ള ജാമ്യമില്ലാ വകുപ്പു പ്രകാരം വിവിധ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തിരുന്നത്.
എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വധകേസിലെ രണ്ടാം പ്രതിയും കാക്കയങ്ങാട് പാലപ്പുഴ സ്വദേശിയുമായ ദീപ് ചന്ദ് (34) ആണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഉൾപ്പെടെ മറ്റ് പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താ നുള്ള അന്വേഷണം ശക്തമാക്കിയതായും ഇവർ ഉടൻ വലയിലാകുമെന്നും ഇരിട്ടി ഇൻസ്പെക്ടർ എ. കുട്ടികൃഷണൻ പറഞ്ഞു
Post a Comment