എടൂർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായി ഉയർത്തിയ എടൂർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ പുതുതായി നിർമിച്ച കവാടത്തിന്റെ വെഞ്ചിരിപ്പു കർമ്മം നടത്തി
ഇരിട്ടി :എടൂർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായി ഉയർത്തിയ എടൂർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ പുതുതായി നിർമിച്ച കവാടത്തിന്റെ ഉദ്ഘാടനവും തീർഥാടന കുർബാന ആരംഭവും മാതാവിന്റെ തിരുസ്വരൂപത്തിന്റെ വെഞ്ചിരിപ്പും തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു . തുടർന്ന് പ്രദിക്ഷിണമായി പള്ളിയങ്കണത്തിൽ എത്തി വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനും ആർച്ച് ബിഷപ് കൊടിയുയർത്തി. തുടർന്ന് പിതാവിന്റെ കാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് എടൂർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയം വികാരി ഫാ. തോമസ് വടക്കേമുറിയിൽ, അസിസ്‌റ്റൻ്റ് വികാരി ഫാ. അഭിലാഷ് ചെല്ലങ്കോട്ട് എന്നിവർ തിരുക്കർമങ്ങളിൽ സഹകാർമികത്വം വഹിച്ചു.
Post a Comment