Join News @ Iritty Whats App Group

മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം എയർ, റദ്ദാക്കിയത് ഇന്ന് മുതലുള്ള സർവീസുകൾ

മസ്കറ്റ്: ഒമാനിലെ ബജറ്റ് എയർലൈനായ സലാം എയർ മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ താൽക്കാലികമായി റദ്ദ് ചെയ്തു. ഇന്ന് മുതൽ ജൂലൈ 13 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റിൽ ജൂലൈ 13 വരെയും ഫ്ലൈറ്റുകൾ ലഭ്യമല്ല എന്നാണ് കാണിക്കുന്നത്. യാത്രക്കാർ കുറഞ്ഞതായിരിക്കാം സർവീസുകൾ റദ്ദാക്കാൻ കാരണമെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.

ജൂലൈ 14 മുതൽ വിമാന സർവീസുകൾ കാണിക്കുന്നുണ്ട്. എന്നാൽ, ഇനിയും സർവീസുകൾ നിർത്തിവെക്കുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. ഒമാനിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന ബജറ്റ് എയർലൈനാണ് സലാം എയർ. സർവീസുകൾ നിർത്തിവെച്ചതോടെ അടിയന്തിര ആവശ്യങ്ങൾക്കായി നാട്ടിൽപോകാനിരുന്നവർ പ്രതിസന്ധിയിലായിരിക്കുകയാണ്. വിമാനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ യാത്രക്കാർക്ക് സലാം എയർ അയച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group