Join News @ Iritty Whats App Group

‘ആ സംഘടനയെ ശരിയല്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം’; ജമാ അത്തെ ഇസ്ലാമിയെ തള്ളി കെ എം ഷാജി

ജമാ അത്തെ ഇസ്ലാമിയെ തള്ളി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ആ സംഘടനയെ ശരിയല്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം. ശക്തമായ വിയോജിപ്പാണ് ആ സംഘടനയോടുള്ളത്. ഒരാൾ മരിച്ച് മണ്ണടിയുന്നതിന് മുമ്പ് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കെ എം ഷാജി വിമർശിച്ചു.

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. വണ്ടൂർ വാണിയമ്പലം സ്വദേശിയായ യാസീൻ അഹമ്മദിനെതിരെയാണ് കേസെടുത്തത്. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷൻ ഹമീദ് വാണിയമ്പലത്തിന്റെ മകനാണ് യാസീൻ.

സ്കൂൾ സമയമാറ്റത്തിലെ വിദഗ്ധസമിതി റിപ്പോർട്ടറിനെതിരെയും കെഎം ഷാജി രംഗത്തെത്തി. വിദ്യാഭ്യാസവകുപ്പ് എൽഡിഎഫിന്റെ തറവാട് സ്വത്തല്ല. 80% ആളുകൾ അംഗീകരിച്ചെന്ന് സർക്കാർ പറയുന്നതല്ലേ.

ആര് പഠനം നടത്തി ആര് അനുകൂലിച്ചു എവിടെ സർവേ നടന്നു എന്നൊന്നും അറിയില്ല. സമസ്ത എന്നല്ല ഏത് സംഘടന ആശങ്ക അറിയിച്ചാലും അത് പരിഗണിക്കണം. ജനാതിപത്യ മര്യാദയോടെ കേൾക്കണമെന്നും കെ എം ഷാജി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group