Join News @ Iritty Whats App Group

രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടലിന് ഒരാണ്ട്; ചൂരൽമല – മുണ്ടക്കൈയിൽ ഇന്ന് സർവ്വമത പ്രാർത്ഥന, ചോദ്യചിഹ്നമായി പുനരധിവാസം


2024 ജൂലൈ 30. രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടൽ ദുരന്തത്തിന് വയനാട്ടിലെ മുണ്ടക്കൈ എന്ന കാർഷിക-തൊഴിലാളി ഗ്രാമം സാക്ഷിയായി. 298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. അപകടത്തിൽ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ദുരന്തത്തിൽ കിടപ്പാടം നഷ്ടമായത് 402 കുടുംബങ്ങൾക്ക്.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിന് ഒരു വർഷം തികയുന്നു ഇന്ന്, രാവിലെ 10 ന് സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. ഉച്ചയ്ക്ക് നടക്കുന്ന അനുസ്മരണ യോഗത്തിൽ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കും. പുനരധിവാസത്തിലെ വീഴ്ചകൾക്കെതിരെ വ്യാപാരികൾ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം, യൂത്ത് കോൺഗ്രസ് രാപ്പകൽ സമരം തുടരുകയാണ്.

ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോയും 400 ലധികം കുടുംബങ്ങൾ ഇപ്പോഴും താത്കാലിക കെട്ടിടങ്ങളിലാണ് താമസിക്കുന്നത്. അതിനാൽ തന്നെ ദുരന്തബാധിതരുടെ പുനരധിവാസമാണ് ചർച്ചകളിൽ ഉയരുന്നത്. ഒരു വർഷം പൂർത്തിയാകുന്ന ദിവസം പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിർമ്മിക്കാൻ സാധിച്ചില്ലെന്ന വിമർശനം സർക്കാരിനെതിരെ ഉയരുന്നുണ്ട്. ടൗൺഷിപ്പിൻ്റെ നിർ‌മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും വേ​ഗത്തിൽ ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നുമാണ് സർക്കാർ വാദം.

Post a Comment

Previous Post Next Post
Join Our Whats App Group