Join News @ Iritty Whats App Group

ഗുരുപൂര്‍ണിമാ ദിനം: കണ്ണൂരിലെ മൂന്ന് വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികളെ കൊണ്ട് പാദ പൂജ നടത്തിച്ചു

ണ്ണൂർ: കണ്ണൂരിലും കുട്ടികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു. ജില്ലയില്‍ മൂന്ന് വിദ്യാലയത്തിലാണ് പാദ പൂജ നടത്തിച്ചത്.


ഗുരുപൂർണിമാ ദിനത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികളെ കൊണ്ട് പാദ പൂജ ചെയ്യിപ്പിച്ചത്.

ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠം, കൂത്തുപറമ്ബ് അമൃത വിദ്യാലയം, കുറ്റിയാട്ടൂർ ശ്രീശങ്കര വിദ്യാനികേതന്‌ എന്നീ വിദ്യാലയങ്ങളിലാണ് വിദ്യാർത്ഥികളെ കൊണ്ടാണ് പാദപൂജ നടത്തിച്ചത്. റിട്ടയർ ചെയ്ത അധ്യാപകന്റെ കാല്‍ വിദ്യാലയത്തിലെ അധ്യാപകർ കഴുകിയതിന് ശേഷമായിരുന്നു വിദ്യാർത്ഥികളെ കൊണ്ട് പാദ പൂജ നടത്തിച്ചത്. വിവരം പുറത്തായതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

കാസർഗോഡ് ജില്ലയിലും സമാനമായ സംഭവം ഉണ്ടായിരുന്നു ഇതേ തുടർന്ന് ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടേയും പരാതികളുടേയും അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബേക്കല്‍ ഡിവൈഎസ്പിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group