Join News @ Iritty Whats App Group

‘ആസൂത്രിത നീക്കത്തിന് തെളിവുണ്ട്, നിയമപരമായി മുന്നോട്ട് പോകും; പരാതിയിൽ പ്രതികരിച്ച് വേടൻ

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതീകരിച്ച് വേടൻ. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതി എന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടൻ പ്രതികരിച്ചു.

മുൻകൂർ ജാമ്യാപേക്ഷ നൽകും. ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടൻ പ്രതികരിച്ചു. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടൻ കൂട്ടിച്ചേർത്തു.

കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ പരാതിയിലാണ് ഇന്നലെ രാത്രി വേടനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കൂടാതെ വേടൻ സാമ്പത്തികമായും തന്നെ ചൂഷണം ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

2021 മുതൽ 2023 വരെ പല തവണയായി മുപ്പതിനായിരത്തിലേറെ രൂപ നൽകിയിട്ടുണ്ടെന്നും വേടനെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെയാണെന്ന് യുവതി പറയുന്നു. എറണാകുളം തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. നിരവധി പേർ വേടനെതിരെ മീടൂ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പരാതി നൽകിയതെന്നും യുവതി പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group