Join News @ Iritty Whats App Group

സ്‌കൂൾ സമയ മാറ്റം: സർക്കാരിനെതിരെ കാന്തപുരവും, മാറ്റങ്ങൾ ആലോചനയോടെ വേണമെന്ന് ഓർമ്മിപ്പിച്ച് എപി വിഭാ​ഗവും

കോഴിക്കോട്: സ്‌കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കാന്തപുരം അബൂബക്കർ മുസ്ലിയാരും. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മാറ്റങ്ങൾ കൃത്യമായ പഠനത്തിൻേറയും, വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാകണം. മാറ്റങ്ങളിൽ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്തിന്റെ മലപ്പുറം നേതൃക്യാമ്പിലാണ് കാന്തപുരത്തിൻ്റെ വിമർശനം.

ക്യാമ്പ് ഉദ്‌ഘാടനം ചെയ്തത് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ആയിരുന്നു. സ്‌കൂൾ സമയ മാറ്റത്തിനെതിരെ നേരത്തെ ഇകെ വിഭാഗം സമസ്ത സമരം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് വിമർശനവുമായി കാന്തപുരം വിഭാ​ഗവും രം​ഗത്തെത്തുന്നത്

Post a Comment

Previous Post Next Post
Join Our Whats App Group