Join News @ Iritty Whats App Group

അവകാശികളില്ലാത്ത തൊണ്ടി വാഹനങ്ങൾ പൊലീസ് വാഹനങ്ങളാക്കണം, ഡിജിപിയുടെ നിർദ്ദേശം

അവകാശികളില്ലാത്ത തൊണ്ടി വാഹനങ്ങൾ പൊലീസ് വാഹനങ്ങളാക്കണം, ഡിജിപിയുടെ നിർദ്ദേശം


തിരുവനന്തപുരം:തൊണ്ടി വാഹനങ്ങൾ പൊലീസ് വാഹനങ്ങളാക്കണമെന്ന് മുൻ ഡിജിപിയുടെ നിർദ്ദേശം. കേസിൽ പിടികൂടുന്ന അവകാശികളില്ലാത്ത വാഹനങ്ങൾ കണ്ടുകെട്ടണം. ആഴ്ചകൾക്കുള്ളിൽ നടപടിക്രമം പാലിച്ച് പൊലീസിലേക്ക് വാഹനം മാറ്റണം. 250 മുതൽ 300 വാഹനങ്ങൾ വരെയാണ് 15 വർഷം കഴിയുന്നതിനാൽ പൊളിക്കുന്നത്. ഇതിന് പകരം വാഹനങ്ങൾ വാങ്ങുന്നില്ല. ആവശ്യത്തിന് വാഹനങ്ങൾ ഇല്ലാത്തതിനാൽ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഇത് മറികടക്കാനുള്ള അടിയന്തിര പരിഹാരം അവകാശികളില്ലാത്ത തൊണ്ടി വാഹനങ്ങൾ കണ്ടുകെട്ടുന്നതാണെന്നും കത്തിൽ പറയുന്നു. കോടതിയുടെ അടക്കം പരിഗണനയിലുള്ള വിഷയമായതിനാൽ നിർദ്ദേശം എളുപ്പത്തിൽ നടപ്പിലാക്കാൻ സാധിക്കില്ല.

Post a Comment

Previous Post Next Post
Join Our Whats App Group