Join News @ Iritty Whats App Group

തളിപ്പറമ്ബ്-ഇരിട്ടി സംസ്‌ഥാന പാതയിൽ പുഴയിലേക്ക് ഇടിഞ്ഞ റോഡ് അപകടാവസ്ഥയില്‍

രിട്ടി: തളിപ്പറമ്ബ്-ഇരിട്ടി സംസ്‌ഥാന പാതയില്‍ കുയിലൂർ പൊതിനിരങ്ങിയ വളവില്‍ റോഡ് പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയില്‍.

ഹെയർപിൻ വളവും ഇറക്കവും ചേരുന്ന ഭാഗത്താണ് പുഴയില്‍ നിന്ന് റോഡിന്‍റെ അടിവശം മീറ്ററുകളോളം ദൂരത്തില്‍ ഇടിഞ്ഞത്.

ഇടിഞ്ഞ ഭാഗം കാട് കയറിയതിനാല്‍ അപകടാവസ്ഥ ആരുടെയും ശ്രദ്ധയില്‍പ്പെടില്ല. സുരക്ഷാവരയോട് ചേർന്നു വരെ റോഡ് പുഴിയിലേക്ക് ഇടിഞ്ഞ നിലയിലാണ്. വാഹനങ്ങള്‍ പരസ്പരം സൈഡ് നല്‍കുമ്ബോഴും കാല്‍നട യാത്രക്കാരും അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്.

നിരവധി വളവുകളുള്ള റോഡില്‍ ഇരുവശത്തും കാട് കയറിമൂടിയതും കൂടുതല്‍ അപകടത്തിന് കാണമാകുന്നു. റോഡ് പുഴയിലേക്ക് ഇടിഞ്ഞ ഭാഗത്ത് അപകട സൂചനാബോർഡും ബാരിക്കേഡും അധികൃതർ സ്ഥാപിച്ചിട്ടില്ല. അപകടാവസ്ഥയിലായ ഭാഗത്ത് അടിയന്തരമായി സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Post a Comment

Previous Post Next Post
Join Our Whats App Group