Join News @ Iritty Whats App Group

വീട്ടിൽ റാക്ക് ഫിറ്റ് ചെയ്യുന്നതിനിടെ വലിയ ഷീറ്റ് കൈയില്‍ നിന്നും വീണു, പിടിക്കാൻ ശ്രമിക്കുന്നതിനിടെ നെഞ്ചില്‍ തുളച്ച്‌ കയറി യുവാവ് മരിച്ചു

മലപ്പുറം:ഷീറ്റ് നെഞ്ചില്‍ തറച്ച്‌ ഇൻഡസ്ട്രിയല്‍ ജീവനക്കാരന് ദാരുണാന്ത്യം. കുളത്തൂർ ഓണപ്പുടയിലെ പൂശാലിക്കുളമ്പിൽ പുതുവാക്കുത്ത് സുരേഷിന്റെ മകൻ ജിഷ്ണുവാണ് (30) മരണപ്പെട്ടത്. ചൊവ്വാഴ്ച പകല്‍ 11.30നായിരുന്നു സംഭവം നടന്നത്. പുഴക്കാട്ടിരി പാതിരമണ്ണ സ്‌കൂളിനടുത്തുള്ള വീട്ടിലെ റാക്കിന്റെ ജോലിക്കിടെ വലിയ ഷീറ്റ് കൈയില്‍ നിന്നും താഴേക്ക് വീഴുന്നത് പിടിക്കാനുള്ള ശ്രമത്തില്‍ ഇടത്തെ നെഞ്ചില്‍ തുളച്ച്‌ കയറുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പ്രവാസിയായ ജിഷ്ണു അഞ്ച് മാസം മുൻപാണ് നാട്ടിലെത്തിയത്. സംസ്‌കാരം ഇന്നലെ രാവിലെ എട്ടിന് ഷൊർണൂർ ശാന്തിതീരത്ത് നടന്നു. മാതാവ്: പങ്കജം. സഹോദരങ്ങള്‍: ജിഷിൻ, ജിഷ്മ.

Post a Comment

Previous Post Next Post
Join Our Whats App Group