കൂടത്തുപറമ്പ്: കൂത്തുപറമ്പിൽ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് ആറ് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്.
കൂത്തുപറമ്ബ് മാങ്ങാട്ടിടം ഓയില്‍ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്ബില്‍ നിന്നുമാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടർന്ന് കൂത്തുപറമ്ബ് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും സ്റ്റീല്‍ ബോംബ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
അതേ സമയം കൂത്തുപറമ്ബില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു. കിണറ്റിന്റവിട ആമ്ബിലാട് റോഡില്‍ ആളൊഴിഞ്ഞ പറമ്ബില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
തലശ്ശേരി എരഞ്ഞോളിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടി വേലായുധൻ (80) എന്ന വയോധികൻ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഈ സംഭവം നടന്നത്. വീടിനോട് ചേർന്നുള്ള പറമ്ബില്‍ വേലായുധൻ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്‌ഫോടനം. പറമ്ബില്‍ നിന്ന് കിട്ടിയ വസ്തു സ്റ്റീല്‍ ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോള്‍ അത് പൊട്ടിത്തെറിക്കുകയായിരുന്നു.
Post a Comment