ഇരിട്ടി : ഇരിട്ടിയിലെ ശ്രീ ഏജൻസീസ് ബുക്ക് സ്റ്റാളിന് മുൻപിലായി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കടയുടമയോട് ധിക്കാരപരമായ സമീപനമാണ് അധികൃതർ സ്വീകരിച്ചതെന്നും
ഇരിട്ടി നഗരസഭയും കെഎസ്ഇബിയും ഇരിട്ടിയിലെ വ്യാപാരികളോട് കാണിക്കുന്നത് ദ്രോഹ നിലപാടാണെന്നും വ്യാപാരികളുടെ വാക്കുകൾക്ക് വിലകൽപ്പിക്കാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി കുറ്റപ്പെടുത്തി.
കട ഭാഗികമായി മറയുന്ന തരത്തിൽ കടയുടെ മുന്നിലായി ട്രാൻസ്ഫോർമർ സ്ഥാപിക്കുമ്പോൾ കടയുടമയുടെ അഭിപ്രായത്തെ മാനിക്കാതെയും പ്രതിഷേധത്തെ അവഗണിക്കുകയും ആണ് ചെയ്തത്.
ഇരിട്ടിയുടെ വികസന കാര്യത്തിൽ വലിയ സംഭാവനകൾ നൽകിയ പതിറ്റാണ്ടുകളായി ഇരിട്ടിയിൽ കച്ചവടം ചെയ്യുന്ന നിരവധി കച്ചവട സ്ഥാപനങ്ങളോട് കഴിഞ്ഞകാലങ്ങളിലും ഇതുപോലെ ഇരിട്ടി നഗരസഭയും മറ്റ് അധികൃതരും തികഞ്ഞ ധിക്കാരപരവും അവഗണനയുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
വ്യാപാരികൾക്കെതിരെയുള്ള ഇത്തരം പ്രതികാരനടപടികൾക്കെതിരെ മുസ്ലിംലീഗ് ജനകീയ പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും കമ്മിറ്റി അറിയിച്ചു.
മുസ്ലിം ലീഗ് ഇരിട്ടി ടൗൺ പ്രസിഡണ്ട് തറാൽ ഈസ അധ്യക്ഷതവഹിച്ചു.
എൻ.കെ ഷറഫുദ്ദീൻ,മുഹമ്മദലി കണിയാറക്കൽ, സി മുസ്തഫ, കെ.പി ജാസിർ ,എൻ.കെ സക്കരിയ പ്രസംഗിച്ചു.
Post a Comment