Join News @ Iritty Whats App Group

കേരള സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭം തടയണമെന്ന് പൊതുതാൽപര്യ ഹർജി,സുരക്ഷ ഉറപ്പാക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകണമെന്നാവശ്യം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭം തടയണമെന്ന് ഹൈകോടതിയിൽ ഹർജി.സർവ്വകലാശാലിയെ സമരക്കാർ യുദ്ധക്കളമാക്കിയെന്നാണ് ആക്ഷേപം.പൊതു താൽപര്യ ഹർജിയുമായി എറണാകുളം സ്വദേശിയാണ് കോടതിയെ സമീപിച്ചത്..സുരക്ഷ ഉറപ്പാക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകണം എന്നാണ് ആവശ്യം.വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങൾ സമരക്കാർ നിഷേധിക്കുന്നു.ക്യാമ്പസിനകത്തെ തുടർച്ചയായ സമരങ്ങൾ 2017ലെ കോടതി ഉത്തരവിന്റെ ലംഘനമൊന്നും ഹർജിക്കാരൻ ആരോപിച്ചു.ഹർജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.എസ്എഫ്ഐ, aisf, ksu, അടക്കമുള്ള വിദ്യാർത്ഥി സംഘടനകളെ  എതിർകക്ഷിയാക്കിയാണ് ഹർജി

Post a Comment

Previous Post Next Post
Join Our Whats App Group