കണ്ണൂർ സർവകലാശാല എം കോം പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ ഇരിട്ടി മഹാത്മ ഗാന്ധി കോളേജിന്
ഇരിട്ടി : കണ്ണൂർ സർവകലാശാല എം കോം പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ മഹാത്മ ഗാന്ധി കോളേജിന്. കീഴ്പ്പള്ളി സ്വദേശിനി കെ. എം. അനശ്വര ഒന്നാ റാങ്കും, ആറളം സ്വദേശിനി കെ. അസ്ന ഷെറിൻ രണ്ടാം റാങ്കും കരസ്ഥമാക്കി. സർവകലാശാല പിജി പരീക്ഷയിൽ 100 ശതമാനം വിജയമാണ് എം.ജി കോളേജ് നേടിയത്. പരീക്ഷ എഴുതിയ പകുതിയിലധികം പേരും ഡിസ്റ്റിങ്ങ്ഷനോടു കൂടിയാണ് വിജയിച്ചത്. കീഴ്പ്പള്ളി സ്വദേശികളായ കെ. എ. മനോജ് , എൻ. ശ്രീജ എന്നിവരുടെ മകളാണ് അനശ്വര. ആറളം സ്വദേശികളായ പി. അഷ്റഫ്, കെ. ഷാഹിദ എന്നിവരുടെ മകളാണ് അസ്ന ഷെറിൻ.
Post a Comment