Join News @ Iritty Whats App Group

ഇരിട്ടിയിലെ ബാഗ് കടയില്‍ കുരങ്ങന്‍റെ 'മിന്നല്‍ റെയ്ഡ് '

രിട്ടി: ഇരിട്ടി പഴയ സ്റ്റാൻഡിലെ ബാഗ് കടയില്‍ കുരങ്ങൻ കയറി ബാഗുകള്‍ വലിച്ചു നിലത്തിട്ടു. ബാഗ് വേള്‍ഡ് എന്ന കടയിലാണു കുരങ്ങൻ എത്തിയത്.

കഴിഞ്ഞ ദിവസം പകല്‍ സമയത്താണ് കുരങ്ങ് കടയ്ക്കുള്ളില്‍ കയറിയത്.

ബാഗുകള്‍ വലിച്ചു താഴെയിട്ടശേഷം കുരങ്ങൻ പുറത്തേക്ക് ഓടി സമീപത്തെ കെട്ടിടത്തിനു മുകളില്‍ കയറി. കുരങ്ങൻ നാശനഷ്‌ടമൊന്നും വരുത്തിയില്ലെന്നാണു കടയുടമ പറയുന്നത്.

സമീപത്തെ പഴം-പച്ചക്കറി കടയില്‍ ഭക്ഷണത്തിനായി വന്ന കുരങ്ങൻ ബാഗ് കടയ്ക്കുള്ളില്‍ അബദ്ധത്തില്‍ കയറിയതാണ്. കടയ്ക്കുള്ളില്‍ കയറി ബാഗ് വലിച്ചിടുന്ന കുരങ്ങന്‍റെ വീഡിയോ കടയുടമ മൊബൈല്‍ ഫോണില്‍ പകർത്തിയത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കുരങ്ങുകള്‍ കൂട്ടമായി ടൗണ്‍ പരിസരങ്ങളില്‍ എത്താറുണ്ടെങ്കിലും ആദ്യമായാണ് കടയ്ക്കുള്ളില്‍ കയറുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group