എറണാകുളം: യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ തനിക്കാണെന്ന സർവ്വേ റിപ്പോർട്ട് പങ്കുവച്ച ശശി തരൂരിനെതിരെ കെ.മുരളീധരൻ രംഗത്ത്.വിശ്വം വിശ്വത്തിന്റെ കാര്യം നോക്കട്ടെ നമുക്ക് കേരളം മതി എന്ന് അദ്ദേഹം പറഞ്ഞു.തരൂർ ഏത് പാർട്ടിയിൽ ആണെന്ന് ആദ്യം തരൂർ തീരുമാനിക്കട്ടെ.യുഡിഎഫ് അധികാരത്തിൽ വന്നാൽ,വിറകുവെട്ടിയവരും വെള്ളം കോരിയവരും ഏറെ ഉണ്ട് മുഖ്യമന്ത്രി കസാരയിലേക്ക്.അവരിൽ ഒരാൾ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു
'വിറകുവെട്ടിയവരും വെള്ളം കോരിയവരും ഏറെ ഉണ്ട് ,അവരിൽ ഒരാൾ മുഖ്യമന്ത്രിയാകും, ഏത് പാർട്ടിയിൽ ആണെന്ന് ആദ്യം തരൂർ തീരുമാനിക്കട്ടെ': കെ.മുരളീധരൻ
News@Iritty
0
Post a Comment