പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കിയതിൽ രാജ്ഭവന് അതൃപ്തി. സർക്കാരിനെ അതൃപ്തി അറിയിച്ചേക്കും. രാജ്‌ഭവൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ ഉത്തരവ് മണിക്കൂറുകൾക്കകം റദ്ദാക്കിയിരുന്നു. ആറ് പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും പേര് രാജ്‌ഭവൻ നിർദ്ദേശിച്ചിരുന്നത്.
വിവിധ ഇടങ്ങളിലായി ജോലി ചെയ്യുന്നവരെ ഇവരെ രാജ്‌ഭവനിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകമാണ് റദ്ദാക്കിയത്. രാജ്ഭവനിലെ സുരക്ഷാ ചുമതലയിലേക്കാണ് ആറ് പേരെയും നിയോഗിച്ചത്. ഉത്തരവ് റദ്ദാക്കിയതോടെ ഉദ്യോഗസ്ഥർ നിലവിലെ ചുതലയിൽ തുടരും. എന്നാൽ ഉത്തരവ് റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഡിജിപിയുടെ സന്ദർശന വേളയിലാണ് പൊലീസുകാരുടെ പട്ടിക ഗവർണർ കൈമാറിയിരുന്നത്.
Post a Comment