കോഴിക്കോട്: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കാന്തപുരം മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന ഇടപെടലുകള്‍ വഴി കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന വധശിക്ഷ താല്‍ക്കാലികമായി നീട്ടിവെച്ചിരിക്കുന്നു എന്ന വാർത്തകള്‍ വരുന്നു.
ഇതിനിടയില്‍ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാസയുടെ നിലപാടാണ് ചർച്ചയാകുന്നത്.
2024 ഏപ്രില്‍ 12ന് കാസ പറഞ്ഞത് ' കോടികള്‍ കൊടുത്ത് റഹീമിനെ ഇറക്കാൻ ആളുണ്ട്. നിമിഷപ്രിയക്കായി പിരിക്കാൻ ഒരാള്‍ക്കും താല്‍പര്യമില്ല. ഇതാണ് ഇരട്ടത്താപ്പ് എന്നാണ്'. കാസ മലപ്പുറത്തിന്റെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ്. സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിച്ച സാഹചര്യത്തിലാണ് ഈ പ്രസ്താവന.
Post a Comment