Join News @ Iritty Whats App Group

'പര്‍ദ്ദ ധരിച്ചെത്തിയത് നിര്‍മാതാക്കളുടെ തുറിച്ചുനോട്ടം ഒഴിവാക്കാൻ', പ്രൊഡ്യൂസേഴ്‍സ് അസോസിയേഷനില്‍ മത്സരിക്കാൻ സാന്ദ്രാ തോമസ്

പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ നിര്‍മാതാവ് സാന്ദ്രാ തോമസ്. നിർമ്മാതാവ് സാന്ദ്ര തോമസ് മത്സരിക്കാനായി ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. നിർമ്മാതാക്കളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പർദ്ദയിട്ടാണ് വരുന്നതെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. പർദ പ്രതിഷേധത്തിന്റെ ഭാഗം ആണെന്നും സിനിമാ നിര്‍മാതാവ് സാന്ദ്ര തോമസ് തോമസ് വ്യക്തമാക്കി.

താൻ കൊടുത്ത കേസിൽ പൊലീസ് കുറ്റപത്രം നൽകിയിട്ടുണ്ട്. അതിൽ പ്രതികളായവരാണ് അധികാരത്തിൽ ഉള്ളത്. ഇവിടെ വരാൻ എന്തുകൊണ്ടും ഇതാണ് യോജിച്ച വസ്ത്രം പർദ്ദയാണ്. നിർമാതാക്കളുടെ സംഘടന പുരുഷന്മാരുടെ കുത്തകയാണ്. മാറ്റം വരണം. തനിക്ക് മാറ്റം കൊണ്ടുവരാനാകും. പാനലായി മൽസരിക്കും. നിർമാതാവ് ഷീലു എബ്രഹാമും മൽസരിക്കും. ചോദ്യം ചോദിക്കുന്നവരെ പുറത്താക്കുന്ന സംഘടനയാണിത്. ഹേമ കമ്മറ്റി പറയുന്ന പവർ ഗ്രൂപ്പ് പോലെയാണ് സംഘടനയിലെ ഭാരവാഹികൾ. ഇപ്പോഴുള്ള ഭാരവാഹികൾ തുടരില്ലെന്ന് ഉറപ്പുണ്ട്. രണ്ട് സിനിമകൾ മാത്രം നിർമിച്ച നിർമാതാവ് എന്ന് പറഞ്ഞ് തന്റെ പത്രിക തള്ളാൻ ശ്രമമുണ്ട്. താൻ നിരവധി സിനിമകൾ നിർമിച്ച ആളാണ്. തന്റെ പേരിൽ സെൻസർ ചെയ്‍ത സിനിമകളുടെ സർട്ടിഫിക്കറ്റ് സമർപിച്ചുവെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group