ഇരിട്ടി: ആറളം കൂട്ടക്കളത്ത് വീടിന് തീപ്പിടിച്ച് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കത്തി നശിച്ചു. ഇരിട്ടി അഗ്നിശമനസേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ അണക്കുകയായിരുന്നു.
കൂട്ടക്കളത്തെ തേക്കുമല കുര്യാച്ചന്റെ വീട്ടിനാണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ തീ പിടിച്ചത്. വീട്ടിലെ കിടപ്പുമുറിയിലെ എ.സിയിലാണ് ആദ്യം തീ കാണപ്പെട്ടത്.
ഇരിട്ടിയില്‍ നിന്നും രണ്ട് യൂണീറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിഏറെ നേരത്തെ ശ്രമത്തിലൂടെയാണ് തീ അണച്ചത്. വീട്ടിലെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ കത്തി നശിച്ചു.അസിസ്റ്റന്റ് സ്റ്റേഷൻ ഗ്രേഡ് ഓഫീസർ എൻ.ജി. അശോകൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ. ഷിജു, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർമാരായ പി.ജെ.മത്തായി, എൻ.ജെ.അനു, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അനീഷ് മാത്യു, അരുണ്‍കുമാർ, കെ.എം.അനീഷ്, വി.പി.ബിനോയ്, എസ്.ശ്രീജിത്ത്, സിവില്‍ ഡിഫൻസ് വാർഡന്മാരായ കെ.ബി.ഉന്മേഷ്, ഡോളമി മുണ്ടാനൂർ എന്നിവരടങ്ങുന്ന സംഘമാണ് തീ അണയ്ക്കാൻ പ്രയത്നിച്ചത്.
Post a Comment