Join News @ Iritty Whats App Group

നാളത്തെ പൊതുഅവധി ബാങ്കുകൾക്കും ബാധകം; സംസ്ഥാനത്ത് നാളെ ബാങ്കുകൾ പ്രവർത്തിക്കില്ല

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി കേരളത്തിൽ ജൂലൈ 22ന് പ്രഖ്യാപിച്ച പൊതുഅവധി ബാങ്കുകൾക്കും ബാധകം. നാളെ സംസ്ഥാനത്തെ ബാങ്കുകൾ പ്രവർത്തിക്കില്ല.

മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് വൈകിട്ട് 3.20 നായിരുന്നു വിഎസിന്‍റെ അന്ത്യം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. മറ്റന്നാളാണ് സംസ്കാരം

Post a Comment

Previous Post Next Post
Join Our Whats App Group