Join News @ Iritty Whats App Group

‘മതം മാറ്റുന്നവരെ ഇനിയും മർദിക്കും, അത് ഹിന്ദു ധർമ പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്’; ഭീഷണിയുമായി ബജ്രംഗ്ദൾ നേതാവ് ജ്യോതി ശർമ

ഹിന്ദുക്കളെ മതം മാറ്റുന്നവരെ ഇനിയും മർദിക്കുമെന്ന് ഛത്തീസ്ഗഡിലെ ബജ്രംഗ്ദൾ നേതാവ് ജ്യോതി ശർമ. താൻ എല്ലാവരെയും മർദിച്ചിട്ടില്ലെന്നും മത പരിവർത്തനം നടത്തിയവരെ ആണ് മർദിച്ചതെന്നും അവരെ തല്ലുന്നത് ഇനിയും തുടരുമെന്നും തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ പറഞ്ഞു.ഇവരെ തടയുകയെന്നത് പൊലീസിൻറെ മാത്രമല്ല, ഹിന്ദു ധർമ പ്രവർത്തകരുടേത് കൂടെ ഉത്തരവാദിത്വമാണ് എന്നും ഇവർ പറഞ്ഞു.

ആധാർ കാർഡിലെ പേര്, നെറ്റിയിൽ സിന്ദൂരം എന്നതൊക്കെ കണ്ടാണ് മത പരിവർത്തനം നടന്നുവെന്ന് ഉറപ്പിച്ചത്. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. എല്ലാ തെളിവും കൈയിൽ ഉണ്ടെന്നും ജ്യോതി ശർമ പറഞ്ഞു. ഹിന്ദുക്കളെ തട്ടിക്കൊണ്ട് പോയി മതം മാറ്റുന്നവരെ ഇനിയും മർദിക്കുമെന്നും ജ്യോതി ശർമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

താനും പ്രവർത്തകരും ആണ് പരാതി നൽകിയത്. സ്റ്റേഷനിൽ ഞാൻ ആരെയും മർദിച്ചിട്ടില്ല. സ്റ്റേഷനിൽ ഹാലേലൂയ വിളിച്ചു അവരും പ്രതിഷേധിച്ചു. ഇത്തരക്കാരെ തടയുന്നത് തുടരും. ആവശ്യമെങ്കിൽ മർദിക്കും. താൻ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്നും പൊലീസ് തൻറെ കൂടെയില്ലെന്നും ജ്യോതി ശർമ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group