Join News @ Iritty Whats App Group

വീണാ ജോർജ് കൊലയാളി മന്ത്രി, യൂത്ത് ലീഗ് നാളെ സംസ്ഥാന വ്യാപകമായി റോഡ് ഉപരോധിക്കും: പി കെ ഫിറോസ്

ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. വീണാ ജോർജ് കൊലയാളി മന്ത്രിയെന്നും ഫിറോസ് വിമർശിച്ചു. റോഡിൽ ഇറങ്ങിയാൽ നായയെ പേടിക്കണം. ആരോഗ്യമന്ത്രിക്ക് മന്ത്രിക്ക് അഹങ്കാരം. ആശുപത്രിയിൽ എത്തിയാൽ വീണ ജോർജിനെ പേടിക്കണം എന്ന അവസ്ഥയാണ് കേരളത്തിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നാളെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി റോഡ് ഉപരോധിക്കുമെന്നും ഫിറോസ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് വിഷയത്തിൽ സിസ്റ്റമല്ല, സിസ്റ്റത്തിൻ്റെ തലപ്പത്തുള്ള ആരോഗ്യമന്ത്രിയാണ് ഒന്നാം പ്രതി. വീണാ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ യൂത്ത് ലീഗ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം മന്ത്രിക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗും രംഗത്തെത്തി. കോട്ടയം മെഡിക്കൽ കോളജ് വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജി വെക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അപകടം നടന്ന സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനുശേഷം വേണമായിരുന്നു വാർത്താസമ്മേളനം വിളിക്കാൻ.

കേരളത്തിലെ ആരോഗ്യ മേഖല റിവേഴ്സ് ഗിയറിലാണ്. കോട്ടയം മെഡിക്കൽ കോളജിൽ ആരോഗ്യ മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച. പൊളിഞ്ഞ കെട്ടിടത്തിനുള്ളിൽ ലൈറ്റ് ഉണ്ടന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരച്ചിൽ നടത്തിയില്ലെന്നും വിമർശനം.

ഫണ്ട് പ്രതിസന്ധി വ്യാപകം. കേരളം നിശ്ചലം ആയതു പോലെയാണ്. ഇന്നലത്തെ അപകടത്തിൽ സർക്കാരിന്റെ കാര്യക്ഷ്മത എന്തെന്ന് കണ്ടില്ലേ?. UDF വിഷയം ഗൗരവമായി എടുക്കുന്നു. ആശുപത്രികളിൽ ഡോക്ടർ മാരില്ല, സ്റ്റാഫ്‌ ഇല്ല, അങ്ങനെ പലതും നേരിടുന്നു. മരുന്ന്, ശാസ്ത്രക്രിയ ഉപകരണം ഇല്ല അങ്ങനെ എന്തെല്ലാം പ്രശ്നങ്ങൾ. മെഡിക്കൽ കോളേജുകൾ അവയുടെ സ്റ്റാറ്റസിനു ചേരാത്ത അവസ്ഥയിലേക്ക് മാറിയെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group