Join News @ Iritty Whats App Group

'അടിവസ്ത്രം ഊരി മുഖത്തേക്കറിഞ്ഞു, ഭാര്യയെ കണ്ടത് വികാരം തീര്‍ക്കാനുള്ള ഉപകരണമായി' സതീഷിനെതിരെ ഗുരുതര ആരോപണം

കൊല്ലം : ഷാർജയിലെ ഫ്ലാറ്റില്‍ കൊല്ലം സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി അതുല്യയുടെ സുഹൃത്ത്.


സതീഷ് അതുല്യയെക്കൊണ്ട് മൂത്രം വരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്ക് എറിഞ്ഞെന്നും സുഹൃത്ത് ആരോപിച്ചു. അതുല്യ തന്നോട് വെളിപ്പെടുത്തിയ കാര്യങ്ങളെന്ന നിലയിലാണ് സുഹൃത്ത് ഇക്കാര്യങ്ങള്‍ വാർത്താചാനലില്‍ തുറന്നു പറഞ്ഞത്. സതീഷില്‍ നിന്ന് കൊടിയ പീഡനമാണ് അതുല്യ അനുഭവിച്ചതെന്ന് സുഹൃത്ത് പറയുന്നു.

ആത്മഹത്യ ചെയ്തേക്കാവുന്ന വലിയ വലിയ പ്രശ്നങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ചെയ്യണമായിരുന്നു. ഇപ്പോള്‍ മരിക്കുന്നതിന് തലേദിവസം വരെ ഭയങ്കര സന്തോഷത്തോടെയാണ് സംസാരിച്ചത്. അവന് ഒറു ഭാര്യയെ അല്ല ഒരടിമയെയാണ് വേണ്ടിയിരുന്നതെന്നും സുഹൃത്ത് പ്രതികരിച്ചു. ജോലിക്ക് പോകുമ്ബോള്‍ മൂന്നുനേരത്തെ ഭക്ഷണം തയ്യാറാക്കി കൊടുക്കണം. ഷൂലേസ് വരെ കെട്ടിക്കൊടുക്കണം, അടിവസ്ത്രം വരെ ഊരി അവളുടെ മുഖത്താണ് എറിയുന്നത്. അവൻ മൂത്രമൊഴിച്ചിട്ട് അത് അവളെ കൊണ്ട് കുടിപ്പിച്ചിട്ടുണ്ട്. അതുല്യ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും സുഹൃത്ത് വെളിപ്പെടുത്തി.

അവള്‍ ഗർഭിണിയായിരുന്ന സമയത്തും ഉപദ്രവിച്ചിരുന്നു. ആത്മഹത്യ ചെയ്യുകയാണേല്‍ അന്ന് ചെയ്യുമായിരുന്നു. ഇത്രയും പ്രശ്നം സഹിച്ച വ്യക്തി ഒരിക്കലും ഈയൊരു ചെറിയ കാര്യത്തിന് ആത്മഹത്യ ചെയ്യില്ല. അവള്‍ക്ക് കുഞ്ഞായിരുന്നു വലുത്. പെണ്‍കുഞ്ഞായതിനാല്‍ അതിന്റെ പേരിലും ഉപദ്രവിച്ചുവെന്നും സുഹൃത്ത് ആരോപിച്ചു. അവളെ ഒരിക്കലും പുറത്തേക്ക് വിടില്ല. മുറി പൂട്ടിയിട്ടാണ് അവൻ പുറത്തുപോയിരുന്നത്. അവളുടെ അച്ഛന്റെയും മറ്റും കാലുപിടിച്ച്‌ പറഞ്ഞ ശേഷമാണ് അവള്‍ അവന്റെയൊപ്പം വീണ്ടും പോയത്.

ശനിയാഴ്ച പുലർച്ചെയാണ് ഷാർജ റോളയിലെ ഫ്ലാറ്റില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തവറ തെക്കുംഭാഗം കോയിവിള സ്വദേശിയാണ് . ഒരു വർഷമായി ഭർത്താവ് സതീഷ് ശങ്കറിനോടൊപ്പം ഷാർജയില്‍ താമസിക്കുകയായിരുന്നു. ദുബായിസെ കോണ്‍ട്രാക്ടിംഗ് കമ്ബനിയിലെ എൻജിനീയറാണ് സതീഷ് ശങ്കർ. കൂട്ടുകാർക്കൊപ്പം അജ്മാനില്‍ പോയി പുലർച്ചെമടങ്ങിയെത്തിയപ്പോൻാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടത് എന്നാണ് സതീഷ് പറയുന്നത്. ദമ്ബതിമാരുടെ ഏകമക( ആരാധിക നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group