Join News @ Iritty Whats App Group

ഇരിട്ടി കീഴൂരിൽ ജ്യൂസ്‌ അടിക്കാൻ സൂക്ഷിച്ച ഒരാഴ്ച പഴക്കമുള്ള ഇളനീർ ഇരിട്ടി നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു

ഇരിട്ടി: ഇരിട്ടി കീഴൂരിൽ ജ്യൂസ്‌ അടിക്കാൻ സൂക്ഷിച്ച ഒരാഴ്ച പഴക്കമുള്ള ഇളനീർ ഇരിട്ടി നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു, ഇരിട്ടി നഗരസഭാ ആരോഗ്യ വിഭാഗം കീഴൂരിലെ അമല ഹോസ്പിറ്റലിന് സമീപമുള്ള ത്രീ സ്റ്റാർ ഫ്രൂട്സ് ,സ്റ്റേഷനറി & കൂൾബാറിൽ നടത്തിയ പരിശോധനയിലാണ് ഫ്രീസറിൽ നിന്നും വലിയ ബക്കറ്റ് നിറയെ ജ്യൂസ്‌  അടിക്കാനായി സൂക്ഷിച്ച ഒരാഴ്ച്ച പഴക്കമുള്ള ഇളനീർ പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇതോടൊപ്പം പഴകിയ അനാറും മുന്തിരിയും പിടിച്ചെടുത്ത് നശിപ്പിച്ചു.


മഞ്ഞപ്പിത്തവും  ഡെങ്കി പനിയും പോലെയുള്ള പകർച്ചാ വ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഗൗരവത്തോടെയാണ് ആരോഗ്യ വിഭാഗം കാണുന്നത്. ഹോട്ടലുകളിലും കൂൾ ബാറുകളിലും വെള്ളം പരിശോധിച്ച റിപ്പോർട്ടും  ഹെൽത്ത്‌ കാർഡും ലഭിച്ച സ്ഥാപനങ്ങളിൽ നിന്നു മാത്രമേ എന്തെങ്കിലും കഴിക്കാവൂ എന്നും ഇത് ചോദിച്ചു ഉറപ്പു വരുത്താൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നും ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ വി രാജീവൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group