Join News @ Iritty Whats App Group

പനി ബാധിച്ച് മരിച്ച കുട്ടിയുടെ വീട്ടിലെ നായക്ക് പേവിഷ ബാധ? കുട്ടിയുടെ സംപിളുകൾ പരിശോധനയ്ക്ക് അയച്ചു

എറണാകുളം അങ്കമാലി അയ്യമ്പുഴയിൽ പനി ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധയെന്ന് സംശയം. ചുള്ളി പടയാട്ടി വീട്ടിൽ ഷിജുവിന്റെ മകൾ ജലീറ്റയാണ് ശനിയാഴ്ച മരിച്ചത്. കുട്ടിയുടെ സംപിളുകൾ പരിശോധനയ്ക്ക് അയച്ചു. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്നിട്ടില്ല.

വളർത്തു നായ രണ്ടാഴ്ച മുന്നേ ചത്തിരുന്നു. അയൽവക്കത്തെ നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചതോടെയാണ് ഈ നായയുടെ സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചത്. നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രാദേശത്തെ വളർത്തു മൃഗങ്ങൾക്ക് കുത്തിവെപ്പ് എടുക്കാനുള്ള നടപടികളിലേക്ക് കടന്നു. സമീപവാസികളെയും പരിശോധിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group