പടിയൂര്‍ കല്ല്യാട് പഞ്ചായത്തിലെ കല്യാട് നിര്‍മാണത്തിനുള്ള അന്താരാഷ്ര്‌ട ആയുര്‍വേദ ഗവേഷണ കേന്ദ്രം ആദ്യഘട്ടം നവംബറില്‍ ഉദ്‌ഘാടനം ചെയ്യും.
ഒകേ്‌ടാബറിനുള്ളില്‍ എല്ലാ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനും ഇപ്പോള്‍ തീരുമാനമായി. ഒന്നാംഘട്ടത്തില്‍ 100 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി ബ്ലോക്കും വൈദ്യശാസ്‌ത്ര അറിവുകളുമായി ബന്ധപ്പെട്ട താളിയോലകളും കയെ്െഴുത്ത് കൃതികളും സംരക്ഷിക്കുന്നതിനുള്ള മാനുസ്‌ക്രിപ്‌റ്റ് സെന്റര്‍, ഔഷധ സസ്യങ്ങളുടെ നേഴ്‌സറി ബ്ലോക്ക്, ചുറ്റുമതില്‍, പ്രവേശന കവാടം എന്നിവയാണ് പൂര്‍ത്തിയാക്കുന്നത്.
ഇതോടൊപ്പം അന്താരാഷ്ര്‌ട നിലവാരമുള്ള ലാബും സജ്‌ജമാക്കും. ആശുപത്രി ബ്ലോക്കിന്റെ മൂന്ന് നിലകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. മാനുസ്‌ക്രിപ്‌റ്റ് സ്‌റ്റഡി സെന്റര്‍ നിര്‍മാണവും പുരോഗമിക്കുന്നു. 36.5 ഏക്കറില്‍ കിഫ്‌ബി അനുവദിച്ച ഫണ്ടില്‍ നിന്നും 120 കോടിയോളം ഉപയോഗിച്ചാണ് ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്നത്. 250 ഏക്കര്‍ സ്‌ഥലമാണ് ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിനായി ഏറ്റെടുത്തിരിക്കുന്നത്. അടുത്ത രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ആയിരത്തിലധകം തസ്‌തികകള്‍ വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആയുര്‍വേദവുമായി ബന്ധപ്പെട്ട ഇരുന്നൂറോളം താളിയോല ഗ്രന്ഥങ്ങളും രണ്ടായിരത്തോളം കയെ്െഴുത്ത് പ്രതികളും ലഭിച്ചതായും ഒന്നാംഘട്ടം പൂര്‍ത്തിയാവുന്നതോടെ ഇതൊക്കെ ഡിജിറ്റലൈസ് ചെയ്യും. രണ്ടാംഘട്ടത്തില്‍ അന്താരാഷ്ര്‌ട ആയുര്‍വേദ മ്യൂസിയം, അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ശാസ്‌ത്രജ്‌ഞന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉള്ള താമസസൗകര്യം ഹെര്‍ബല്‍ ഗാര്‍ഡന്‍, ആയുര്‍വേദവുമായി ബന്ധപ്പെടുത്തിയുള്ള ടൂറിസം സാധ്യതകള്‍ എന്നിവ പൂര്‍ത്തിയാക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. വിദേശത്തുനിന്നും സ്വദേശത്തു് നിന്നും ആയുര്‍വേദ ഗവേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശാസ്‌ത്രീയമായി അപഗ്രഥിക്കുന്നതിനുള്ള കേന്ദ്രമായി വളര്‍ത്തും.
Post a Comment