തൃശൂർ: തൃശൂര്‍ നെല്ലങ്കരയിലെ തെരുവിന് സിറ്റി പൊലീസ് കമ്മീഷണറുടെ പേര് നൽകി നാട്ടുകാര്‍. ഗൂണ്ടകള്‍ പൊലീസ് ജീപ്പ് ആക്രമിച്ച വൈലോപ്പിള്ളി നഗറിലെ സ്ട്രീറ്റിനാണ് നാട്ടുകാര്‍ 'ഇളങ്കോ' നഗര്‍ എന്നു പേരിട്ടത്. ഗൂണ്ടകളെ അമർച്ച ചെയ്തതിലുള്ള സന്തോഷത്തിലാണ് നാട്ടുകാർ കമ്മീഷണറുടെ പേര് തെരുവിന് ഇട്ടത്. ഇതിന്‍റെ ചിത്രം സോഷ്യൽ മീഡിയയിലടക്കം വൈറലായതോടെ ശരവേഗത്തിൽ കമ്മീഷണർ ഇളങ്കോ ഇടപെട്ടു. കമ്മീഷണറുടെ നിര്‍ദ്ദേശത്തിന് വഴങ്ങി നാട്ടുകാര്‍ ബോര്‍ഡ് നീക്കം ചെയ്തു. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ കൈയ്യടിക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കമ്മീഷണർ ആര്‍ ഇളങ്കോയുടെ പ്രതികരണം.
വിശദ വിവരങ്ങൾ
നെല്ലങ്കരയിലെ വൈലോപ്പിള്ളി നഗര്‍ ഇന്നലെ കുറച്ചു മണിക്കൂറുകള്‍ ഇളങ്കോ നഗറായി. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണർ ആര്‍ ഇളങ്കോയുടെ പേര് നാട്ടുകാര്‍ ഈ പ്രദേശത്തിനിട്ടത് ഗുണ്ടകളുടെ വിളയാട്ടം അവസാനിപ്പിച്ചതിലുള്ള നന്ദി സൂചകമായാണ്. ഇന്നലെ ഉച്ചതിരിഞ്ഞാണ് നാട്ടുകാര്‍ തെരുവിന്‍റെ പേരുമാറ്റിയ ബോര്‍ഡ് സ്ഥാപിച്ചത്. വളരെപ്പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ബോര്‍ഡ് തരംഗമായി. ഫോട്ടോ ശ്രദ്ധയില്‍ പെട്ട കമ്മീഷണർ തന്നെ നാട്ടുകാരെ വിളിച്ച് ബോര്‍ഡ് നീക്കണമെന്ന് അഭ്യര്‍ഥിച്ചു. രാത്രിയോടെ നാട്ടുകാര്‍ തന്നെ ബോര്‍ഡ് നീക്കി. ഒരാഴ്ചയ്ക്ക് മുമ്പാണ് നെല്ലങ്കരയില്‍ ലഹരിപ്പാര്‍ട്ടിക്കിടെ ഉണ്ടായ സംഘര്‍ഷം അമര്‍ച്ച ചെയ്യാന്‍ പോയ പൊലീസിനെ ഗൂണ്ടകള്‍ ആക്രമിച്ചത്. മൂന്ന് പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. കൂടുതല്‍ പൊലീസെത്തി ആറ് ഗൂണ്ടകളെ അറസ്റ്റ് ചെയ്തു. പിടികൂടിയവരില്‍ മൂന്നുപേരുടെ കൈകാലുകള്‍ ഒടിഞ്ഞിരുന്നു. ഗൂണ്ടാ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഗൂണ്ടകള്‍, ഗൂണ്ടകളെപ്പോലെ പ്രവര്‍ത്തിച്ചു, പൊലീസ് പൊലീസിനെപ്പോലെ പ്രവര്‍ത്തിച്ചു എന്ന കമ്മീഷണറുടെ പ്രതികരണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
Post a Comment