Join News @ Iritty Whats App Group

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു, 4 ജനറൽ സെക്രട്ടറിമാർ, ഷോണും ശ്രീലേഖയും നേതൃനിരയിലേക്ക്

തിരുവനന്തപുരം;രാജീവ് ചന്ദ്രശേഖർ നയിക്കുന്ന സംസ്ഥാന ബിജെപിയ്ക്ക് ഇനി പുതിയ മുഖം. ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭ സുരേന്ദ്രൻ, എസ്‌ സുരേഷ് , അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നതാണ് ശ്രദ്ധേയം. ഷോൺ ജോർജും ആർ ശ്രീലേഖ ഐപിഎസും ബിജെപിയുടെ നേതൃനിരയിലേക്കെത്തുകയാണ്. പ്രഖ്യാപിച്ച പത്ത് വൈസ് പ്രസിഡന്റുമാരിൽ ഒരാൾ മുൻ ഡിജിപി ശ്രീലേഖയും പിസി ജോർജിന്റെ മകൻ ഷോൺ ജോർജുമാണ്. സി കൃഷ്ണകുമാറിനും വൈസ് പ്രസിഡന്റ് പദവി നൽകി.


സംസ്ഥാന അധ്യക്ഷന്റെ ശൈലിക്ക് എതിരെ കോര്‍ കമ്മിറ്റി യോഗത്തിൽ വി മുരളീധരൻ പക്ഷം വലിയ വിമർശനം ഉയർന്നതിന് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ ദില്ലിയിലെത്തിയിരുന്നു. ഒരു വിഭാഗം നേതാക്കളുടെ നിലപാടിൽ തനിക്കുള്ള കടുത്ത അതൃപ്തി ദേശീയ നേതൃത്വത്തെ രാജീവ് ധരിപ്പിച്ചിരുന്നു. തദ്ദേശ , നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ പൂര്‍ണ്ണ സഹകരണം പാര്‍ട്ടിയില്‍ കിട്ടുന്നില്ലെന്ന പരാതി അറിയിച്ചു. പിന്നാലാണ് മുരളി പക്ഷത്തെ വെട്ടി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group