Join News @ Iritty Whats App Group

ടെക്സസിൽ മിന്നൽ പ്രളയം; 24 മരണം, 20 പെൺകുട്ടികളെ കാണാതായി


ടെക്സസിൽ മിന്നൽ പ്രളയം. പ്രളയത്തിൽ 24 മരണം റിപ്പോർട്ട് ചെയ്തു. സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ 20 പെൺകുട്ടികളെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെന്ന് പ്രദേശിക ഭരണകൂടം പറയുന്നു. പ്രദേശത്തെ നദിയിൽ വെള്ളം ഉയർന്നത് കനത്ത നാശനഷ്ടങ്ങൾക്കിടയാക്കി.

ക്യാംപിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ടെക്‌സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. കാണാതായവരെ സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചും ആശങ്ക രേഖപ്പെടുത്തിയും നിരവധിപേർ സമുഹമാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നുണ്ട്.

ടെക്‌സസിലെ ജനപ്രതിധികൾ സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. നിരവധി ഹെലികോപ്റ്ററുകളും അഞ്ഞുറോളം രക്ഷാപ്രവർത്തകരും രക്ഷാദൗത്യത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നു. സംഭവത്തെ തുടർന്ന് ടെക്സസിലെ സ്വാതന്ത്യദിനാഘോഷ പരിപാടികൾ റദ്ദാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group