Join News @ Iritty Whats App Group

ചാത്തൻപാറ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടെ അപകടം; 200 അടി താഴ്ചയുള്ള കൊക്കയിൽ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം


വാഗമൺ റോഡിൽ വിനോദസഞ്ചാരി കൊക്കയിൽ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് (58) കൊക്കയിൽ വീണത്. വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി 200 അടി താഴ്ചയുള്ള കൊക്കയിൽ വീഴുകയായിരുന്നു എന്നാണ് വിവരം. രാത്രി 8.30 യോടെയാണ് സംഭവം.

മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമനസേനയെത്തി മൃതദേഹം പുറത്തെടുത്തു. പുലർച്ചെ മൂന്നുമണിയോടെയാണ് മൃതദേഹം പുറത്ത് എടുത്തത്. വാഗമൺ‌ സന്ദർശിക്കാനായാണ് തോബിയാസും സംഘവും എറണാകുളത്തു നിന്ന് എത്തിയത്. തിരികെ മടങ്ങുന്നതിനിടെ കാഞ്ഞാർ – വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇവർ വാഹനം നിർത്തി ഇറങ്ങുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post
Join Our Whats App Group