ആലപ്പുഴ: വെള്ളക്കിണറിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പി.എച്ച് വാർഡിൽ താമസിക്കുന്ന വാഹിദ് (43) ആണ് മരിച്ചത്. ഭാര്യ ഗുരുതര പരിക്കുകളോടെ ചികത്സയിൽ കഴിയുകയാണ്. വെള്ളക്കിണർ ജംഗ്ഷനിൽ തട്ടുകട നടത്തി തിരികെ ബൈക്കിൽ പോകുകയായിരുന്നു ദമ്പതികൾ. ഇതുവഴി വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറിലുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11.45 നായിരുന്നു അപകടം.
രാത്രി 11.45ന് തട്ടുകട നടത്തി ബൈക്കിൽ ദമ്പതികളുടെ മടക്കം, ഇടിച്ചു തെറിപ്പിച്ച് പിന്നാലെ വന്ന കാർ; യുവാവ് മരിച്ചു
News@Iritty
0
Post a Comment