കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ സഹായം. 10 ലക്ഷം രൂപ ധനസഹായം ബിന്ദുവിന്റെ കുടുംബത്തിന് നൽകും ഒപ്പം ബിന്ദുവിന്റെ മകന് സർക്കാർ ജോലിയും പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ദിവസമായിരുന്നു ഒരാളുടെ മരണത്തിനിടയാക്കിയ കോട്ടയം മെഡിക്കൽ കോളേജ് അപകടം നടന്നത്. മെഡിക്കൽ കോളേജിലെ പഴയ കെട്ടിടത്തിലെ പതിനാലാം വാർഡ് ഇടിഞ്ഞ് വീണ് രണ്ടുപേർക്ക് പരിക്കേൽക്കുകയും ഒരാളുടെ ജീവൻ നഷ്ടമാവുകയും ചെയ്തിരുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്നത്.
‘മകന് സർക്കാർ ജോലി, 10 ലക്ഷം രൂപ ധനസഹായം’; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം
News@Iritty
0
Post a Comment