Join News @ Iritty Whats App Group

ഓടിക്കൊണ്ടിരിക്കുന്ന KSRTC ബസിൻ്റെ ചില്ല് തല കൊണ്ട് ഇടിച്ച് പൊളിച്ചു; യുവാവ് പുറത്തേക്ക് ചാടി; അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നെന്ന് ബസ് ജീവനക്കാർ

വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കെ എസ് ആർ ടി സി ബസിൻ്റെ മുൻവശത്തെ ചില്ല് തകർത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. ഝാർഖണ്ഡ് സ്വദേശി മനോജ് കിഷൻ (28) ആണ് ചാടിയത്.

തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ചാണ് ഇയ്യാൾ താഴേക്ക് ചാടിയത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ എ ടി സി 25 ബസ്സിൽ വെച്ച് മാനന്തവാടി ദ്വാരകയ്ക്ക് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ബസ്സിൽ കയറിയ മനോജ് ചുണ്ടേൽ മുതൽ ബസ്സിനുള്ളിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബസ് ജീവനക്കാർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group