തിര. കമ്മീഷനോട് ചോദ്യങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്ര പോളിംഗ് ബൂത്തുകളിലെ ഡിജിറ്റൽ വോട്ടർ പട്ടികയും വൈകുന്നേരം 5 മണിക്ക് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി.
ഒപ്പോ പേരോ ഇല്ലാത്ത കുറിപ്പിലൂടെ മറുപടി നൽകുന്നത് വിശ്വാസ്യത സംരക്ഷിക്കില്ല. ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ തൻ്റെ ചോദ്യങ്ങൾക്ക് മറുപടി നൽകണം. മഹാരാഷ്ട ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടർ പട്ടിക ലഭ്യമാക്കണം. മഹാരാഷ്ട്രയിലെ പോളിങ് ബൂത്തുകളിലെ വൈകുന്നേരത്തെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണം. സത്യം പറയുന്നത് വിശ്വാസ്യത സംരക്ഷിക്കും എന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
സുതാര്യത ആവശ്യപ്പെട്ടാണ് പുതിയ നീക്കം. 2024 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒത്തുകളി നടത്തിയെന്ന തൻ്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ തിരഞ്ഞെടുപ്പ് പാനലുമായുള്ള തുടർച്ചയായ ചർച്ചകൾക്കിടയിലാണ് രാഹുൽ ഗാന്ധിയുടെ നീക്കം.
“പ്രിയപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍, നിങ്ങള്‍ ഒരു ഭരണഘടനാ സ്ഥാപനമാണ്. ഒപ്പിടാത്തതും ഒഴിവാക്കുന്നതുമായ കുറിപ്പുകള്‍ ഇടനിലക്കാര്‍ക്ക് നല്‍കുന്നത് ഗൗരവമേറിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള മാര്‍ഗമല്ല. നിങ്ങള്‍ക്ക് ഒളിച്ചു വയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍, എന്റെ ലേഖനത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക.
മഹാരാഷ്ട്ര ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭയിലേക്കും വിധാന്‍ സഭകളിലേക്കുമുള്ള ഏറ്റവും പുതിയ തിരഞ്ഞെടുപ്പുകള്‍ക്കുള്ള ഏകീകൃതവും, ഡിജിറ്റല്‍, മെഷീന്‍-റീഡബിള്‍ ആയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചും, മഹാരാഷ്ട്ര പോളിംഗ് ബൂത്തുകളില്‍ നിന്നുള്ള വൈകുന്നേരം 5 മണിക്ക് ശേഷമുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടും അത് തെളിയിക്കുക. ഒഴിഞ്ഞുമാറല്‍ നിങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കില്ല.സത്യം പറയുന്നത് വിശ്വാസ്യത സംരക്ഷിക്കും.”- രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
Post a Comment