കണ്ണൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുന്നോടിയായി
തീർഥാടകരുടെയടക്കമുള്ള പൊതു
ജനാരോഗ്യ സുരക്ഷ ഉറപ്പു
വരുത്തുന്നതിനായുള്ള നടപടികൾ ആരോഗ്യ
വകുപ്പ് ഊർജിതമാക്കി.
ഉത്സവ സ്ഥലത്തു സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികള്‍ ചർച്ച ചെയ്തു. ഹെല്‍ത്ത് ഇൻസ്പെക്ടർമാർക്കുള്ള പരിശീലനവും നടന്നു. നോഡല്‍ ഓഫീസർ ഡോ. കെ.സി. സച്ചിന്‍റെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു.
ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഗോകുലുമായി ചർച്ച നടത്തിയ സംഘം ഡിഎംഒയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഘത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് എം.ബി. മുരളി, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക് എന്നിവരും ഉണ്ടായിരുന്നു.
ഉത്സവ പ്രദേശത്ത് കൊതുക് ജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ജില്ലാ വെക്‌ടർ ബോണ്‍ ഡീസീസ് കണ്‍ട്രോള്‍ യൂണിറ്റിന്‍റെയും കൊട്ടിയൂർ പിഎച്ച്‌സിയുടെയും നേതൃത്വത്തില്‍ ഫോഗിംഗ് നടത്തി. ഉത്സവ സ്ഥലത്ത് ആംബുലൻസ്, ലാബ് സൗകര്യങ്ങളോടെയുള്ള മെഡിക്കല്‍ സൗകര്യം ഒരുക്കും.
യോഗത്തില്‍ നോഡല്‍ ഓഫീസർ ഡോ. കെ.സി. സച്ചിൻ, ഡോ. ജി. അശ്വിൻ, ഡോ. അനീറ്റ കെ. ജോസി, ജില്ലാ വിബിഡി കണ്‍ട്രോള്‍ ഓഫീസർ ഡോ. കെ.കെ. ഷിനി, ജില്ലാ ഡപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ്.എസ്. ആർദ്ര, ടി. സുധീഷ്, ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് ഇൻ ചാർജ് എം.ബി. മുരളി, സി.പി. സലിം, ജില്ലാ നഴ്‌സിംഗ് ഓഫീസർ ഇൻ ചാർജ് വി.വി. മാലതി, എംസിഎച്ച് ഓഫീസർ ഇൻ ചാർജ് ടി.ജി. പ്രീത, അഡ്മിനിട്രേറ്റീവ് അസിസ്റ്റന്‍റ് ശ്യാം സുന്ദരം ഉത്സവവുമായി ബന്ധപ്പെട്ട ചുമതലയുള്ള ഹെല്‍ത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.
Post a Comment