Join News @ Iritty Whats App Group

കാട്ടാന ഭീതിയിൽ ആറളം ഫാം സ്കൂൾ;സുരക്ഷ ഒരുക്കി വനപാലക സംഘം


സ്കൂൾ തുറന്ന ദിവസം തന്നെ ആറളം ഫാം സ്കൂളിന് സമീപത്തെ
പൊന്തക്കാടുകളിൽ കാട്ടാനക്കൂട്ടത്തെ കണ്ടത് ആശങ്കയുണ്ടാക്കി.
പന്ത്രണ്ടോളം ആനകളെയാണ് തിങ്കളാഴ്ച്ച വൈകിട്ട് മേഖലയിൽ
കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാവിലെയും നാല് ആനകളെകൂടി
സ്കൂളിനോട് ചേർന്ന പ്രദേശത്ത് കണ്ടെത്തിയതോടെ വനപാലക
സംഘം സ്ഥലത്തെത്തി. വിവിധ സംഘങ്ങളായി തിരിഞ്ഞ് സ്കൂളിന്
സമീപത്തെ പൊന്തക്കാടുകളിൽ നിന്നും ആനക്കൂട്ടത്തെ പടക്കം പൊട്ടിച്ചും
മറ്റും മേഖലയിൽ നിന്നും മാറ്റിയെങ്കിലും ആനകളെ വനത്തിലേക്ക്
തുരത്താൻ കഴിഞ്ഞില്ല. മുന്നറിയിപ്പുകൾ നൽകാതെ ആനക്കൂട്ടത്തെ
തുരത്തിയാൽ ഇവ ജനവാസ മേഖലയിലേക്ക് കടക്കാനുള്ള സാധ്യത
കണക്കിലെടുത്ത് ഫാമിന്റെ അധീനതയിലുള്ള കൃഷിയിടങ്ങളിലെ
കാടുകളിലേക്ക് മാറ്റുകയായിരുന്നു.
ഫാം സ്കൂളിന് ചുറ്റുമതിലും മറ്റും ഉണ്ടെങ്കിലും ആനകൾ കൂട്ടാമായി
എത്തിയ സാഹചര്യം വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ആറളം
ഫാമിംങ് കോപ്പറേഷന്റെ അധീനതയിലുള്ള ഭൂമിയോട് ചേർന്നാണ്
ഫാം സ്കൂൾ പ്രവർത്തിക്കുന്നത്. ഇതിനോട് ചേർന്ന പല പ്രദേശങ്ങളും
കാടുമൂടിക്കിടക്കുന്ന അവസ്ഥയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group