മട്ടന്നൂർ: മട്ടന്നൂർ നഗരത്തിലെ
ഗതാഗതക്കുരുക്കിനെ പരിഹാരം
കാണുന്നതിന്റെ ഭാഗമായി മട്ടന്നൂർ
ജംങ്ഷനിൽ സ്ഥിരം ഡിവൈഡറുകൾ
സ്ഥാപിക്കാനുള്ള പ്രവൃത്തി ആരംഭിച്ചു.
താല്‍ക്കാലിക ഡിവൈഡര്‍ സ്‌ഥാപിക്കുന്നതിന് മുമ്ബ് ഇവിടെ മണിക്കൂറോളം ചില നേരങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. ഡിവൈഡര്‍ സ്‌ഥാപിക്കുന്നതിന് ഭാഗമായി റോഡിന്റ മൂന്ന് ഭാഗങ്ങളിലും കുഴിയെടുക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഇതിനും പുറമേ ജംങ്‌ഷനില്‍ മട്ടന്നൂരില്‍ നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കെ.കെ. ശൈലജ എം.എല്‍.എയുടെ വികസനഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ച് ക്ലോക്ക് ടവര്‍ സ്‌ഥാപിപ്പിക്കുന്ന പ്രവൃത്തിയും അവസാനഘട്ടത്തിലാണ.് ക്ലോക്ക് ടവറിനൊപ്പം ദിശാസൂചക ബോര്‍ഡുകള്‍, വഴിവിളക്കുകള്‍ എന്നിവയും സ്‌ഥാപിക്കുന്നുണ്ട്.
Post a Comment