മലപ്പുറം: നിലമ്പൂരിൽ വിജയം ഉറപ്പിച്ച് ആര്യാടൻ ഷൗക്കത്ത്. എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ. പിവി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തു. വോട്ടെണ്ണൽ അവസാന റൌണ്ടുകളിലേക്ക് കടക്കുമ്പോൾ ഷൗക്കത്തിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു.
യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും എൽഡിഎഫ് കേന്ദ്രങ്ങളിൽ ഇത്തവണ യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ് നേടി. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിന്‍റെയും, ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. സിപിഎം സാധീനമേഖലയിലും ഷൗക്കത്ത് വോട്ട് വർധിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം.
Post a Comment