ഇരിട്ടി താലൂക്ക് ആശുപത്രിയോടുള്ള അവഗണനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സൂപ്രണ്ടിന് നിവേദനം നല്‍കി
ഇരിട്ടി: മലയോരമേഖലയിലെ പ്രധാനപ്പെട്ട ആശുപത്രി ആയിട്ടും ഇരിട്ടി താലൂക്ക് ആശുപത്രിയോടുള്ള കേരള സര്‍ക്കാരിന്റെയും ഇരിട്ടി മുന്‍സിപ്പാലിറ്റിയുടെയും അവഗണന നിരവധിയാണ്.ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആശ്രയകേന്ദ്രമായ ഇരിട്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് നിവേദനം നല്‍കി. യൂത്ത് കോണ്‍ഗ്രസ് ഇരിട്ടി മണ്ഡലം പ്രസിഡന്റ് സി.കെ അര്‍ജുന്‍, പേരാവൂര്‍ നിയോജക മണ്ഡലം ഭാരവാഹികള്‍ ആയ ടി.കെ അബ്ദുള്‍ റഷീദ്, റാഷിദ് പുന്നാട്, മണ്ഡലം ഭാരവാഹികള്‍ പി. കെ വിനീത്, മോബിഷ് ദാസ്, ഷിജില്‍ ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment