Join News @ Iritty Whats App Group

ആളില്ലാത്ത ബക്കറ്റും മീനും, നാട്ടുകാരന് സംശയം; വടകരയിൽ മീൻ പിടിക്കുന്നതിനിടെ കനാലില്‍ വീണ് യുവാവ് മരിച്ചു

കോഴിക്കോട്: വടകരയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ മാഹി കനാലില്‍ വീണ് യുവാവ് മരിച്ചു. തോടന്നൂര്‍ വരക്കൂല്‍താഴെ മുഹമ്മദ്(21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വടകര-മാഹി കനാലില്‍ കന്നിനടക്കും കോട്ടപ്പള്ളിക്കും ഇടയിലാണ് അത്യാഹിതമുണ്ടായത്. സൈഡ് കള്‍വര്‍ട്ടിനടുത്ത് നിന്ന് വല വീശി മീന്‍ പിടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കനാലില്‍ വീണുപോയതാകാമെന്നാണ് കരുതുന്നത്. 

ഇവിടെ മീന്‍ പിടിക്കാനെത്തിയ മറ്റൊരാള്‍ക്ക് കനാലിന് സൈഡിൽ മത്സ്യം ഇട്ടുവച്ചിരുന്ന ബക്കറ്റ് കരയില്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ മണിക്കൂറൂകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ രാത്രി എട്ടോടെയാണ് മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. അപകടമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞു 2 മണിയോടെയാണ് ഫയർഫോഴ്സ് എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. സ്‌കൂബസംഘം എത്താൻ വീണ്ടും വൈകിയാണെന്നും നാട്ടുകാർ ആരോപിച്ചു.

ശക്തമായ അടിയൊഴുക്കും ആഴക്കൂടുതലും തിരച്ചില്‍ ദുഷ്‌കരമാക്കിയിരുന്നു. കടലില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വല ഉള്‍പ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post
Join Our Whats App Group