Join News @ Iritty Whats App Group

പി വി അന്‍വറിനെ യുഡിഎഫിൽ എടുക്കണം; രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ആവശ്യം ഉന്നയിച്ച് കെ സുധാകരന്‍

നിലമ്പൂർ മുൻ എംഎൽഎ പി വി അന്‍വറിനെ യുഡിഎഫിൽ എടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ രംഗത്ത്. ഇന്ന് ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് സുധാകരന്‍ ഈ ആവശ്യം ഉന്നയിച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ ശക്തി തെളിയിച്ച സാഹചര്യത്തില്‍ അന്‍വറിനെ മുന്നണിയിലെടുക്കണമെന്നാണ് സുധാകരന്‍ ആവശ്യപ്പെടുന്നത്.

ഇത് രണ്ടാം തവണയാണ് പി വി അന്‍വറിനെ യുഡിഎഫിലെടുക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെടുന്നത്. കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിലായിരുന്നു കെ സുധാകരന്റെ ആവശ്യം. ഓണ്‍ലൈനായാണ് കെ സുധാകരന്‍ യോഗത്തില്‍ പങ്കെടുത്തത്.

അതേസമയം അന്‍വറിനെ കൂടാതെ യുഡിഎഫ് നിലമ്പൂരില്‍ വിജയിച്ചതോടെ അദ്ദേഹത്തെ മുന്നണിയിലെടുക്കേണ്ടെന്ന നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ശക്തമാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തില്‍ അന്‍വര്‍ തിരഞ്ഞെടുപ്പില്‍ ഫാക്ടറായെന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞത്. എന്നാല്‍ വി ഡി സതീശന്‍ നിലപാട് ശക്തമാക്കിയതോടെ സണ്ണി ജോസഫ് ഈ നിലപാടില്‍ മാറ്റം വരുത്തിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group